അഡ്വ. ജോസി ജേക്കബ് കേരള കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/WhatsApp-Image-2022-11-22-at-5.44.26-AM.jpeg?resize=450%2C253&ssl=1?v=1669095927)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റായി അഡ്വ. ജോസി ജേക്കബിനെ തെരഞ്ഞെടുത്തു. റിട്ടേണിങ് ഓഫീസര്‍ അഡ്വ. അഗസ്റ്റിന് മാത്യു ഉഴുന്നാലി അധ്യക്ഷത വഹിച്ചു. മൂന്നാം തവണയാണ് അഡ്വ. ജോസി ജേക്കബ് നിയോജകമണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗം, ഗാന്ധിജി സ്റ്റഡി സെന്റര്‍ ഭരണസമിതി അംഗം, തൊടുപുഴ താലൂക്ക് മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. വൈസ് പ്രസിഡന്റുമാരായി രാജീവ് ഭാസ്കരന്, സി.എച്ച് ഇബ്രാഹിംകുട്ടി ജനറല്‍ സെക്രട്ടറിമാരായി എം.ടി ജോണി, പ്രഫ. മെജോ വി. കുര്യാക്കോസ്, ടോമി കൈതവേലില്‍, എന്‍.ജെ മാമച്ചന്, ജോസ് കാവാലം, ഓഫീസ് സെക്രട്ടറി ആയി ഷാജി ജോര്‍ജ്, ട്രഷററായി ജെയിംസ് നന്തലത്ത്, സംസ്ഥാന കമ്മിറ്റിയിലേക്ക് അഡ്വ. ജോസഫ് ജോണ്‍, ബ്ലെയ്സ് ജി. വാഴയില്‍, സണ്ണി കളപ്പുര, തമ്പി എരുമേലിക്കര, ഫിലിപ്പ് സ്റ്റീഫന്‍, എം. മോനിച്ചന്, ജില്ലാ കമ്മിറ്റിയിലേക്ക് മാത്യു ജോണ്‍ മാനുങ്കല്‍, ജോസ് മാത്യു, ടോമിച്ചന് മുണ്ടുപാലം, കെ.എ പരീത്, സുരേഷ് ജോസഫ്, ജോയ് പുത്തേട്ട്, അഡ്വ. ഷൈന്‍ വടക്കേക്കര, അഡ്വ. മാത്യു ജോസഫ്, ലത്തീഫ് ഇല്ലിക്കല്‍, ബീന ബിജു, എം.കെ ചന്ദ്രന്, ഷാജി ജോണ്‍ ഉഴുന്നാലി എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയിലെ എക്സ് ഒഫീഷ്യ അംഗങ്ങളായ പാര്‍ട്ടി ചെയര്മാന് പി.ജെ ജോസഫ് എം.എല്‍.എ, മാത്യു സ്റ്റീഫന്‍ എക്സ് എം.എല്‍.എ, പ്രഫ. എം.ജെ ജേക്കബ്, പ്രഫ. ഷീല സ്റ്റീഫന്‍, അഡ്വ. ജോസി ജേക്കബ്, അപു ജോണ്‍ ജോസഫ് എന്നിവര്‍ക്ക് പുറമെയാണ് സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ്. മണ്ഡലം പ്രസിഡന്റുമാരായി തൊടുപുഴ വെസ്റ്റ് – ഫിലിപ്പ് ചേരിയില്‍, തൊടുപുഴ ഈസ്റ്റ് – കെ.കെ ജോസഫ് കല്ലിങ്കല്‍കുടി, വെള്ളിയാമറ്റം – ജോസ് മാത്യു, ആലക്കോട് – ടോമി കാവാലം, ഇടവെട്ടി – ബേബി തോമസ്, മുട്ടം – കെ.ടി അഗസ്റ്റിന്, കരിമണ്ണൂര്‍ – പോള്‍ കുഴിപ്പള്ളില്‍, ഉടുമ്പന്നൂര്‍ – ബിജോ ചേരിയില്‍, കോടിക്കുളം – ജോസ് വടക്കേക്കര , വണ്ണപ്പുറം – സണ്ണി കളപ്പുര, കുമാരമംഗലം – ഐപ്പച്ചന്‍ കീരിക്കാട്ട്, മണക്കാട് – ജോയ് ജോസഫ്, പുറപ്പുഴ – അഡ്വ. റെനീഷ് മാത്യു, കരിങ്കുന്നം- ജോജി തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)