ജയില്‍ ദിനാഘോഷം ചൊവ്വാഴ്ച്ച
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/dj_idukki_1.jpg?resize=780%2C470&ssl=1?v=1671366619)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം: സംസ്ഥാന ജയില്‍ വകുപ്പ് സംഘടിപ്പിക്കുന്ന ജയില്‍ ദിനാഘോഷ പരിപാടികളുടെ ഭാഗമായി മുട്ടം ജില്ലാ ജയിലിലെ ആഘോഷം ചൊവ്വാഴ്ച്ച നടത്തും. ജയില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റോഷന് തോമസ് ഉദ്ഘാടനം ചെയ്യും.ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി.എ സിറാജുദ്ധീന് അധ്യക്ഷത വഹിക്കും. തൊഴില്‍ പരിശീലനത്തിന്റെ സര്‍ട്ടിഫീക്കറ്റ് വിതരണം,ആലപ്പി രമണന് അവതരിപ്പിക്കുന്ന കഥാപ്രസംഗം,കാക്കൊമ്പ് ജീസസ് ഫ്രട്ടേണിറ്റി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടും. ജില്ലാ ജയില്‍ സൂപ്രണ്ട് സമീര്‍ എ,മുട്ടം സ്റ്റേഷന് എസ് എച്ച് ഒ പ്രിന്‍സ് ജോസഫ്,മുട്ടം ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജ് പ്രിനിസിപ്പാള്‍ മായ ബെന്‍,റവ: ഫാദര്‍ ജെയിംസ് പൊരുന്നോലീല്,അഭിരാജ് മദനന് എന്നിവര്‍ പ്രസംഗിക്കും. സമാപന സമ്മേളനം ബുധന്‍ 11ന് പി.ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന് അധ്യക്ഷത വഹിക്കും. ജയില്‍ വകുപ്പ് മധ്യമേഖല ഡി ഐ ജി പി അജയകുമാര്‍,ജില്ലാ ജയില്‍ സൂപ്രണ്ട് സമീര്‍ എ,വാര്‍ഡ് മെമ്പര്‍ ഡോളി രാജു,സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ സി ചാക്കോ,ദേവികുളം സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് ജി രാജശേഖരന് നായര്‍,പീരുമേട് സബ് ജയില്‍ സൂപ്രണ്ട് രാജേഷ് കെ പി,കെ ജെ ഇ ഒ എ സംസ്ഥാന കമ്മറ്റി അംഗം പി ശ്രീരാമന്,ജില്ലാ ജയില്‍ വെല്‍ഫയര്‍ ഓഫീസര്‍ ഷിജോ തോമസ് എന്നിവര്‍ പ്രസംഗിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)