ന്യൂ ഇയര്‍ ആഘോഷം; ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/01/IMG_20230117_073230.jpg?resize=451%2C253&ssl=1?v=1673921094)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ തോട്ടില്‍ വീണു പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. മുള്ളരിങ്ങാട് വെള്ളെള്ള് കാരിക്കാട്ട്കുഴിയില് ക്രിസ്റ്റി എല്‍ദോസ് (27) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് ന്യുഇയര്‍ ആഘോഷിക്കുന്നതിനിടെ വെള്ളള്ള് ഉറുമ്പ്തോട് പാലത്തിനു മുകളില്‍ നിന്ന് 20 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. തോട്ടില്‍ വീണു കിടക്കുന്ന നിലയിലാണ് ക്രിസ്റ്റിയെ കണ്ടെത്തിയത്. പരുക്കുകളോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കളമശേരി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. വീഴ്ചയില്‍ ശരീരത്ത് പരുക്കുകളും ഇടുപ്പെല്ലിനു സാരമായി ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കാളിയാര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംസ്കാരം നടത്തി. ഭാര്യ: റിമ്മി, മകന്: എഡ്വിന്. ഇതിനിടെ ക്രിസ്റ്റിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുള്ളരിങ്ങാട് ടൗണില്‍ പ്രകടനം നടത്തി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)