പരിയാരം-ചീനിക്കുഴി റോഡ് കുണ്ടും കുഴിയുമായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/download-48.jpg?resize=300%2C168&ssl=1?v=1682576541)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ചീനിക്കുഴി: മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയുടെ ഭാഗമായ പരിയാരം-ചീനിക്കുഴി റോഡ് കുണ്ടും കുഴിയുമായി. ഇതുമൂലം വാഹനയാത്രികരും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.
ഇതുവഴി 20-ഓളം ബസ് സർവീസ് നടത്തുന്നുണ്ട്. മങ്കുഴിപള്ളി, ക്ഷേത്രം, മുസ്ലിംപള്ളി എന്നീ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം സ്ഥിതിചെയ്യുന്ന പ്രദേശത്തേക്കുള്ള റോഡ് തകർന്നതോടെ ആളുകൾ വലിയ ദുരിതത്തിലാണ്.
റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്ന് കേരള കോണ്ഗ്രസ്-എം ഉടുന്പന്നൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോർജ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ജിജി വാളിയംപ്ലാക്കൽ, ജെറാൾഡ് തടത്തിൽ, അഗസ്റ്റിൻ ചെന്പകശേരിൽ, ജിസ് വരിക്കമാക്കൽ, ലംബൈ കോട്ടയിൽ, ജിമ്മി തടത്തിൽ,ജോമി കാണക്കാലി, അസീസ് പ്ലാത്തോട്ടം, രാജേഷ് പുത്തൻപുര, ബെന്നി കമുകുംപുഴ എന്നിവർ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)