സാമൂഹിക വിരുദ്ധര്‍ ഷെഡുകള്കത്തിച്ചതായി പരാതി
പീരുമേട്: വണ്ടിപ്പെരിയാര്‍ സത്രം ശബരിമല പുതുവലില്‍ സാമൂഹിക വിരുദ്ധര്‍ ഷെഡുകള്കത്തിച്ചതായി പരാതി. കഴിഞ ദിവസം രാത്രി ഉടമകള്‍ സ്ഥലത്തില്ലാതിരുന്ന സമയമായിരുന്നു സംഭവം.
സത്രം ശബരിമല സ്വദേശികളായ വിമല , ജസ്റ്റിന് ,മണികണ്ഠന് , ലത ,എന്നിവരുടെ ഷെഡുകളാണ് സാമൂഹിക വിരുദ്ധര്‍ കത്തിച്ചത്. കഴിഞ്ഞ കുറേ നാളുകളായി ഈ സ്ഥലവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സമീപത്തുള്ള സ്ഥലമുടമ ഈ സ്ഥലം കൈവശപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തര്‍ക്കവും വഴക്കും നടന്നിരുന്നതായും പറയപ്പെടുന്നു. മുന്‍പ് നടന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ വണ്ടിപ്പെരിയാര്‍ പോലീസ് ഇടപെട്ട് ഇവരുടെ സ്ഥലത്തേക്ക് മറ്റ് ആരും കയറാന്‍ പാടില്ലാ എന്ന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് സ്ഥലമുടമകള്‍ ഇവിടെ ഷെഡ് കെട്ടി താമസമാരംഭിച്ചത്. ഷെഡിന്റെ കതക് തല്ലിപ്പൊളിച്ച് അകത്തു കയറിയാണ് സാമൂഹിക വിരുദ്ധര്‍ ഷെഡുകള്‍ക്ക് തീവച്ചത്. ഷെഡുകളില്‍ ഉണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു. സ്ഥലത്തിന്റെ രേഖയും സ്വര്‍ണവും പണവുമടങ്ങുന്ന പെട്ടിയും ഷെഡില്‍ നിന്നും നഷ്ടപ്പെട്ടതായും ഇവര്‍ പറഞ്ഞു. സ്ഥലമുടമകള്‍ നല്കിയ പരാതിയെ തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ തെളിവു ശേഖരണത്തിനായി ഫോറന്‍സിക് വിഭാഗത്തിന്റെ സഹായം തേടുമെന്നും പോലീസ് അറിയിച്ചു