AccidentObitVannappuram
ആനയാടിക്കുത്തിലെത്തിയ വിനോദ സഞ്ചാരി കുഴഞ്ഞ് വീണ് മരിച്ചു
വണ്ണപ്പുറം: ആനചാടി കുത്ത് വിനോദ സഞ്ചാര കേന്ദ്രത്തില്‍ കുളിക്കുന്നതിനിടയില്‍ സഞ്ചാരി മരിച്ചു. എറണാകുളം കുമ്പളങ്ങി അഴിക്കകം സ്വദേശി അറയ്ക്കപ്പാടത്ത് ജോളി സേവ്യറാ (52) ണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 2.30 യോടെയാണ് സംഭവം. ജോളി ഉള്‍പ്പെടെ പതിനേഴംഗ സംഘമാണ് ഇവിടെ എത്തിയത്. ഇവര്‍ കുളിക്കുന്നതിനിടയില്‍ ജോളിക്ക് അസ്വസ്ഥതയുണ്ടായി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കാളിയാർ പോലീസിന്റെ നേൃത്വത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഷീന. മക്കള്‍: ഗില്‍ഗിന്‍, ഗില്‍ന