ChuttuvattomThodupuzha
പുറപ്പുഴ ഗവ. പോളിടെക്നിക് കോളേജിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തൊടുപുഴ: പുറപ്പുഴ ഗവ. പോളിടെക്നിക് കോളേജിലെ വിവിധ ബ്രാഞ്ചുകളിലേക്ക് പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഇതിനായി കോളേജില്‍ ഹെല്പ് ഡെസ്ക് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. അപേക്ഷ നല്‍കുന്നതമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും അപേക്ഷ സമര്‍പ്പണത്തിനും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രവര്‍ത്തി ദിവസങ്ങില്‍ രാവിലെ 9.30 മുതല്‍ 4 വരെയാണ് സേവനം ലഭ്യമായിട്ടുള്ളത്. ബ്രാഞ്ചുകള്‍: കമ്പ്യൂട്ടര്‍ എഞ്ചിനീയറിഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് . ഹെല്പ് ഡെസ്ക് നമ്പറുകള്‍: 9495659662,9048104280,9895864787.