ChuttuvattomThodupuzha
മങ്ങാട്ടുകവല ഫിഫ ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ വാര്‍ഷികം നടന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-09-at-07.10.48.jpeg?resize=780%2C470&ssl=1?v=1688914011)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഫിഫ ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ ഏഴാമത് വാര്‍ഷികവും ഇടുക്കി ജില്ലാ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്കുള്ള അവാര്‍ഡ്ദാന ചടങ്ങും സംഘടിപ്പിച്ചു. തൊടുപുഴ മങ്ങാട്ടുകവലയിലാണ് ഫിഫ ബാഡ്മിന്റണ്‍ കോര്‍ട്ടിലാണ് ചടങ്ങ് നടന്നത്. തൊടുപുഴ എംഎല്‍എ പി.ജെ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.യോഗത്തില്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ഫിഫ ബാഡ്മിന്റണ്‍ അക്കാദമിയിലെ പരിശീലകന് വിനീത് മാത്യുവിനെ പൊന്നാട അണിയിച്ചു.ഇടുക്കി ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ 4 സ്വര്‍ണ്ണവും 2 വെള്ളിയും നേടിയ മാസ്റ്റര്‍ ഹെവന്ഡ്രിന് ലിഖിയ ഷാന്റോയെ ഫിഫ സ്പോര്‍ട്സ് പ്രഖ്യാപിച്ച പ്രത്യേക പുരസ്കാരം നല്കി അനുമോദിക്കുകയും ചെയ്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)