കിസാന്‍ സര്‍വീസ് സൊസൈറ്റി തൊടുപുഴ യൂണിറ്റിന്റെ ഉദ്ഘാടനം നടന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-19-at-22.30.12.jpeg?resize=780%2C470&ssl=1?v=1689831031)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കിസാന്‍ സര്‍വീസ് സൊസൈറ്റി തൊടുപുഴ യൂണിറ്റിന്റെ ഉദ്ഘാടനം കെ .എസ്. എസ്. ദേശീയ ചെയര്മാന് ജോസ് തയ്യില്‍ നിര്‍വ്വഹിച്ചു. തൊടുപുഴ ഫാര്‍മേഴ്സ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങ് കെ.എസ്.എസ് ജില്ലാ പ്രസിഡന്റ് ജോണ്‍ പി.എ അധ്യക്ഷത വഹിച്ചു . കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ജോയി മൂക്കന്‍തോട്ടം, ജില്ലാ സെക്രട്ടറിമാരായ ബാബു പൊന്നോത്ത്, വിന്‍സന്റ് എം ജെ, ജില്ലാ ട്രഷര്‍ രാജേന്ദ്രന് നായര്‍, മുതലക്കോടം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, ഇടവെട്ടി യൂണിറ്റ് പ്രസിഡന്റ് ജോസ് കളമ്പുകാട്ട് എന്നിവര്‍ പ്രസംഗിച്ചു. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാന മന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുവാന്‍ ക്ഷണം ലഭിച്ച ഇടവെട്ടിയിലുള്ള കര്‍ഷകനായ ജോസ് കളമ്പുകാട്ടിലിനെ കെ .എസ്. എസ് ദേശീയ ചെയര്മാന് ജോസ് തയ്യില്‍ മെമന്റോ നല്കി ആദരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് ടോം ചെറിയാന് കളപ്പുരയ്ക്കല്‍, ജനറല്‍ സെക്രട്ടറി രാജീവ് മാത്യു പാടത്തില്‍, ട്രഷറര്‍ ഷൈജോ ജോസഫ് ചെറുനിലം, വൈസ് പ്രസിഡന്റുമാര്‍- സോണി കിഴക്കേക്കര, ടോം അഞ്ചുകണ്ടത്തില്‍, സെക്രട്ടറിമാര്‍- പുന്നൂസ് മംഗലത്ത്, പി.സി. മാത്യു പള്ളിക്കുന്നേല്‍, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ ഹെജി പറയംചാലില്‍, മാത്യൂസ് പുതുമന, പ്രൊഫ. മേരി എം. എല്‍. കോലത്ത്, സില്‍വി ടോം അഞ്ചുകണ്ടത്തില്‍ എന്നിവരെ തെരഞ്ഞെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)