ChuttuvattomCrimeIdukki
വിവിധ കുറ്റകൃത്യങ്ങള്‍ നടത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-27-at-19.51.39.jpeg?resize=780%2C470&ssl=1?v=1690512713)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നു കാപ്പ ചുമത്തി മുരിക്കാശേരി സ്വദേശിയെ ജയിലടച്ചു. മുരിക്കാശേരി വെള്ളുകുന്നേല്‍ ലിയോ വി. ജോര്‍ജിനെയാണ് ജയിലിലടച്ചത്. കേരളത്തിനകത്ത് വിവിധ ജില്ലകളില്‍ കള്ളനോട്ട്, മോഷണം, അടിപിടി, തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ ആളാണ് മുരിക്കാശേരി സ്വദേശി ലിയോ ജോര്‍ജ്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കലക്ടറുടെ ഉത്തരവിന്‍പ്രകാരമാണ് ലിയോയെ കാപ്പ ചുമത്തി ജയിലിലടച്ചത്. മുരിക്കാശേരി എസ്.ഐ എന്‍.എസ് റോയി, എ.എസ്.ഐ ജോര്‍ജ്കുട്ടി, എസ്.സി.പി ഓ മാരായ അഷറഫ്, ജോബിന്, രതീഷ് സുനില്‍ എന്നിവരടങ്ങുന്ന സംഘമാണ് ലിയോ ജോര്‍ജിനെ വീട്ടില്‍ നിന്നും പിടികൂടിയത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)