കേരളാ സാഹിത്യവേദി ജില്ലാ വാർഷികവും കവിയരങ്ങും നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-28-at-12.47.30.jpeg?resize=780%2C470&ssl=1?v=1698477464)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരളാ സാഹിത്യവേദി ജില്ലാ വാർഷികവും കവിയരങ്ങും നടന്നു. കാഞ്ഞിരമറ്റം ഗ്രാമീണ വായനശാല ഹാളിൽ നടന്ന കവിയരങ്ങ് സംസ്ഥാന സെക്രട്ടറിയും സിനിമാ ഗാന രചയിതാവുമായ മേമ്മുറി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് വിൽസൺ ജോൺ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എസ്.ജി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി സജിതാ ഭാസ്കർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷൈല സുരേഷ്, രമ പി. നായർ തൊടുപുഴ, ജോർജ്ജ് മുഞ്ഞനാടൻ, ജില്ലാ സെക്രട്ടറി രാജൻ തെക്കുംഭാഗം, ട്രഷറർ മിനി റെജി കാഞ്ഞിരമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.യോഗത്തിൽ പുതിയ ഭാരവാഹികളായി വിൽസൺ ജോൺ (പ്രസിഡന്റ്), രാജൻ തെക്കുംഭാഗം (സെക്രട്ടറി), മിനി റെജി കാഞ്ഞിരമറ്റം (ട്രഷറർ), സജിത ഭാസ്കർ (വൈസ് പ്രസിഡന്റ്), ഷൈല സുരേഷ് (ജോയിന്റ് സെക്രട്ടറി), എസ്.ജി. ഗോപിനാഥ് (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)