ChuttuvattomIdukkiThodupuzha
ഇടുക്കി ജില്ലയുടെ പോലീസ് തലപ്പത്ത് ഇനി ടി.കെ. വിഷ്ണു പ്രദീപ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/WhatsApp-Image-2023-11-11-at-4.53.31-PM.jpeg?resize=780%2C470&ssl=1?v=1699703591)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: സംസ്ഥാനത്ത് ഒമ്പത് പോലീസ് ജില്ലകളിൽ പുതിയ മേധാവികളെ നിയമിച്ച് പോലീസിൽ അഴിച്ചുപണി. ഇടുക്കി ജില്ലയുടെ പുതിയ മേധാവിയായി ടി.കെ. വിഷ്ണു പ്രദീപ് സ്ഥാനമേറ്റു. കെഎപി നാലാം ബറ്റാലിയൻ കമാന്റന്റ് കൂടിയാണ് കാസർഗോഡ് സ്വദേശിയായ ഈ യുവ ഐപിഎസുകാരൻ. മുൻ എസ്പി വി.യു. കുര്യാക്കോസ് പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പിലാകും.
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു പഠനത്തിന് ശേഷം തിരുവനന്തപുരത്തെ മോഹൻദാസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും പഠനം പൂർത്തി ആക്കി. തുടർന്ന് ചെന്നൈയിലും മുംബൈയിലും ഐ.റ്റി മേഖലയിൽ ജോലി ചെയ്തിരുന്നു. 2013ൽ ജോലി ഉപേക്ഷിച്ച് സിവിൽ സർവീസ് പരീക്ഷ എഴുതി സ്വപ്നത്തിലേയ്ക്ക് എത്തി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)