ChuttuvattomThodupuzha
ജോമോന് ഫിലിപ്പിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/download-13.jpeg?resize=297%2C170&ssl=1?v=1702186245)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മണക്കാട് പഞ്ചായത്ത് നാലാം വാര്‍ഡ് അംഗമായിരുന്ന ജോമോന് ഫിലിപ്പിന്റെ തെരഞ്ഞെടുപ്പ് തൊടുപുഴ മുന്‍സിഫ് കോടതി ജഡ്ജി നിമിഷ അരുണ്‍ അസാധുവാക്കി. ജോമോനെതിരേ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കേരള കോണ്‍ഗ്രസിലെ സെബാസ്റ്റ്യന്‍ കഴിക്കച്ചാലില്‍ ഫയല്‍ ചെയ്ത കേസിലാണ് വിധി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജോമോന് നാമനിര്‍ദേശ പത്രികയില്‍ പഞ്ചായത്തുമായി ഉണ്ടായിരുന്ന പ്രിന്റിംഗ് കരാറിന്റെ കാര്യം വെളിപ്പെടുത്താതിരുന്നതാണ് തെരഞ്ഞെടുപ്പ് അസാധുവാക്കാന്‍ കാരണം. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. പീറ്റര്‍ വി.ജോസഫ്, അഡ്വ. അനീഷ് കെ.ജോണ്‍ എന്നിവര്‍ ഹാജരായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)