IdukkiLocal Live
ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/Food-Safety-Inspection-small-feature-image.webp?resize=426%2C238&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി:ജില്ലയിലെ വിവിധയിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഇടുക്കി ജില്ലയ്ക്ക് പുതുതായി അനുവദിച്ച മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ പര്യടനം പുതുവര്‍ഷ ദിനത്തില്‍ തൊടുപുഴയില്‍ നിന്ന് ആരംഭിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ശനിയാഴ്ചവരെ തൊടുപുഴയിലായിരിക്കും വാഹനം സഞ്ചരിക്കുക. 8 മുതല്‍ 15 വരെ പീരുമേട് , 16 മുതല്‍ 20 വരെ ഉടുമ്പന്‍ചോല , 22 മുതല്‍ 27 വരെ ഇടുക്കി , 29 മുതല്‍ 31 വരെ ദേവികുളം എന്നിവിടങ്ങളില്‍ വാഹനം എത്തും . ഇവിടെ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ തികച്ചും സൗജന്യമായി പരിശോധനയ്ക്ക് വിധേയമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 220066.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)