IdukkiLocal Live
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം
ഇടുക്കി:ദേശീയ ഉപഭോക്തൃ അവകാശദിനത്തോടനുബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 10 ന് രാവിലെ 12 മുതല്‍ പഴയരിക്കണ്ടം സര്‍ക്കാര്‍ ഹൈസ്കൂളില്‍ ഇ കൊമേഴ്സിന്റെയും, ഡിജിറ്റല്‍ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃസംരക്ഷണം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഉപന്യാസമത്സരം. പങ്കെടുക്കുവാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്ഥാപനം നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് സഹിതം രജിസ്ട്രേഷന് കൗണ്ടറില്‍ രാവിലെ 10.30 ന് എത്തിച്ചേരണം. ആദ്യത്തെ 3 സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് യഥാക്രമം 2001രൂപ, 1001 രൂപ, 501 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.