ജില്ലാ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി 4ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/cycling-champ.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കാളിയാര്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 4ന് കാളിയാര്‍ എസ്റ്റേറ്റ് റോഡിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 12 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. ഫെബ്രുവരി 10, 11 തീയതികളില്‍ നടക്കുന്ന സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിലേയ്ക്കുള്ള മത്സരാര്‍ത്ഥികളെ ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്നതാണ്. പങ്കെടുക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ 9447173843 എന്ന നമ്പറില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് 4ന് രാവിലെ 7ന് സൈക്കിള്‍, ഹെല്‍മറ്റ്, സ്പോര്‍ട്സ് കിറ്റ്, ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതം കാളിയാര്‍ ഹാരിസണ്‍ മലയാളം റബ്ബര്‍ എസ്റ്റേറ്റില്‍ (ചാലയ്ക്കാമുക്കിന് സമീപം) എത്തിച്ചേരണമെന്ന് ജില്ലാ സൈക്ലിംഗ് അസോസിയേഷന് സെക്രട്ടറി അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)