രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/tony.1.2591040.jpg?resize=780%2C470&ssl=1?v=1708268537)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സി.പി.ഐ.എം കാപാലികരാൽ അരുംകൊല ചെയ്യപ്പെട്ട അനശ്വര രക്തസാക്ഷികളായ ഷുഹൈബ് കൃപേഷ് ശരത്ത് ലാൽ രക്തസാക്ഷി അനുസ്മരണം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. കണ്ണൂർ മട്ടന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബ് എടയന്നൂരിന്റെ ആറാമത് രക്തസാക്ഷി അനുസ്മരണവും കാസർഗോഡ് കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും നാലമത് രക്തസാക്ഷി അനുസ്മരണവുമാണ് നടന്നത്. അനുസ്മരണം യോഗം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. ഷുഹൈബിന്റെയും കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കൊലയാളികളെ സർക്കാർ പണം ഉപയോഗിച്ച് സംരക്ഷിക്കുന്ന പിണറായ് വിജയൻ അക്രമ രാഷ്ട്രീയത്തിന്റെ വക്താവാണ്. ജീവിതത്തിൽ നന്മകൾ മാത്രം ചെയ്തിട്ടുള്ള പ്രിയപ്പെട്ടവരുടെ ജീവിതം വിദ്യാർത്ഥി യുവജന സംഘടന പ്രവർത്തകർ മാതൃകയാക്കണമെന്നും ടോണി തോമസ് പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് അധ്യക്ഷത വഹിച്ചു.
കരിമണ്ണൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിബിൻ അഗസ്റ്റിൻ,മനു സി എൽ, ടി കെ നാസർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ ബിനീഷ് ബെന്നി,അൽത്താഫ് സുധീർ,റഹ്മാൻ ഷാജി,കെ എസ് യു ജില്ലാ ഭാരവാഹികളായ ജോജോ ജോസഫ്, അഷ്ക്കർ ഷമീർ, ജെയ്സൺ തോമസ്,ജോർജി വട്ടകുന്നേൽ,എബി ജോർജ് എന്നിവർ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)