Local LiveMuthalakodam
ഹോളി ഫാമിലി ആശുപത്രിയില്‍ ഗൈനക്ക് സര്‍ജറി മെഡിക്കല്‍ ക്യാമ്പ് 17 മുതല്‍
മുതലക്കോടം : മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ 17,18 തീയതികളില്‍ സ്ത്രീകള്‍ക്കായി സര്‍ജറി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് സൗജന്യ കണ്സള്ട്ടേഷന്,സൗജന്യ രജിസ്ട്രേഷന്,സര്‍ജറികള്‍ മറ്റ് പരിശോധനകള്‍ തുടങ്ങിയവയ്ക്ക് പ്രത്യേക ഇളവുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഫൈബ്രോയിഡ് യൂട്രസ് പോലുള്ള രോഗങ്ങളാല്‍ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവരുന്നവര്‍ക്കുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കും മറ്റ് ഗൈനക്കോളജിശസ്ത്രകിയകള്ക്കും ഇളവുകള്‍ ബാധകമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8089096684 എന്ന നമ്പറില്‍ ബന്ധപ്പെടുക.