പാണപാറ കോളനി റോഡിന്റെ ശോച്യാവസ്ഥ : വോട്ട് ബഹിഷ്കരിക്കാനൊരുങ്ങി പ്രദേശവാസികള്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/WhatsApp-Image-2024-04-19-at-1.49.38-PM.jpeg?resize=450%2C253&ssl=1?v=1713514791)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വാഴക്കുളം : പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ച് മഞ്ഞള്ളൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് നിവാസികള്‍. തെക്കുംമല കവലയില്‍ നിന്ന് അര കിലോമീറ്റര്‍ കഴിഞ്ഞുള്ള പാണപാറ കോളനി റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്കരണം. ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള കോളനി റോഡ് ടാറിംഗ് നടത്തിയിട്ട് വര്ഷങ്ങളേറെയായതായി പ്രദേശവാസികള്‍ പറയുന്നു. അറ്റകുറ്റപ്പണികള്‍ പോലുമില്ലാതെ തകര്‍ന്നു കിടന്ന റോഡില്‍ ഒന്നര വര്‍ഷം മുമ്പ് ജല്‍ ജീവന് പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്തിരുന്നു. ഇതേ തുടര്‍ന്നും ടാറിംഗ് നടത്താതെ വന്നതോടെ പ്രദേശമാകെ പൊടി മൂടുകയും മഴക്കാലത്ത് റോഡ് ചെളി നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി തീരുകയും ചെയ്തുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നാല്‍പ്പതോളം കുടുംബങ്ങളാണ് റോഡിന് സമീപത്തായി താമസിക്കുന്നത്. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതരുടെ വര്‍ഷങ്ങളായുള്ള അവഗണനയില്‍ പ്രതിഷേധിച്ച് വാര്‍ഡിലെ ഇതര വോട്ടര്‍മാരുമായി സഹകരിച്ച് വോട്ട് ബഹിഷ്കരിക്കുന്നതിനൊരുങ്ങുകയാണ്് പ്രദേശവാസികള്‍.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)