Thodupuzha
കെ.ബി.ഇ.എ.ജില്ലാ സമ്മേളനവും, യാത്രയയപ്പും നടന്നു
തൊടുപുഴ:ഖാദി ബോർഡ് എംപ്ലോയീസ് അസ്സോസിയേഷൻ(സി.ഐ.റ്റി.യു) 43 ാമത് ഇടുക്കി ജില്ലാ സമ്മേളനവും, യാത്രയയപ്പും തൊടുപുഴ എൻ.ജി.ഒ.യൂണിയൻ ഹാളിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തി.കെ.ബി.ഇ.എ. ജനറൽ സെക്രട്ടറി ടി.ബൈജു ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡൻ്റ് റോജൻ സാം അധ്യക്ഷനായി. കെ.ബി.ഇ.എ.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജു, ഫ്രാൻസിസ് സേവ്യർ, ഇ.നാസർ, സംസ്ഥാന സെക്രട്ടറി പി.പ്രകാശൻ, ജില്ലാ സെക്രട്ടറി റ്റി.കെ.സജിമോൻ, ജോ.സെക്രട്ടറി എ.ജി.വിജയൻ,ജിഷ എ.വി സംസ്ഥാന ട്രഷറർ വി.സഞ്ജീവൻ,ജില്ലാ ട്രഷറർ സാബു എബ്രഹാം എന്നിവർ സംസാരിച്ചു. ദീർഘകാലം സംഘടനയുടെ ജില്ലാ പ്രസിഡൻ്റായി പ്രവർത്തിച്ചിരുന്ന പി.കെ രാഘവൻ, മോളി ജോസഫ് എന്നിവർക്കായി യാത്രയയപ്പും സമ്മേളനം സംഘടിപ്പിച്ചിരുന്നു.