National
പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യ വിരുദ്ധം ; ഓം ബിര്‍ളയ്ക്ക് രാഹുല്‍ ഗാന്ധിയുടെ ഉപദേശം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/rahul_gandhi260624.jpg?resize=650%2C345&ssl=1?v=1719388126)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ന്യൂഡല്‍ഹി : ലോക്സഭ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ളയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷത്തിന്റേത് ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ശബ്ദം മുഴങ്ങാന്‍ അനുവദിക്കണമെന്നും സ്പീക്കറോട് രാഹുല്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ശബ്ദമായി സംസാരിക്കാന്‍ പ്രതിപക്ഷത്തെ സ്പീക്കര്‍ അനുവദിക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രതിപക്ഷത്തെ നിശബ്ദമാക്കിയും വേണമെങ്കില്‍ സഭ മുന്നോട്ട് കൊണ്ട് പോകാം. പക്ഷേ അത് ജനാധിപത്യ വിരുദ്ധമായ ആശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)