IdukkiLocal Live
പൈനാവ് മോഡല്‍പോളിടെക്നിക് കോളേജില്‍ സ്പോട്ട് അഡ്മിഷന് ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/download-91.jpg?resize=261%2C193&ssl=1?v=1719640959)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ പൈനാവ് മോഡല്‍പോളിടെക്നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്കുള്ള സ്പോട്ട് അഡ്മിഷന് ആരംഭിച്ചു. അഡ്മിഷന് താല്പര്യമുള്ള യോഗ്യരായ വിദ്യാര്‍ഥികള്‍ അഞ്ച് മുതല്‍ ഒന്‍പതു വരെ കോളേജില്‍ എത്തിച്ചേരേണ്ടതാണ്. ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്.സി/ എസ്.റ്റി/ ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862297617,85470 05084,94460 73146 നമ്പരുകളില്‍ ബന്ധപ്പെടുക.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)