Uncategorized
മൂലമറ്റം സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്ററി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷം ഇന്ന്
മൂലമറ്റം : മൂലമറ്റം സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്ററി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് നടത്തും. പിടിഎ പ്രസിഡന്റ് ബിജു പാലക്കാട്ടുകുന്നേലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സി. തെരേസ് മടുക്കക്കുഴി റിപ്പോര്‍ട്ട് അവതരിപ്പിക്കും.തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ മൂലമറ്റം ബിഷപ്പ് വയല്‍ ആശുപത്രി സൈക്യാട്രി വിഭാഗം മേധാവി ഡോ. സി. ആനി സിറിയക് എസ്എച്ച് , കോട്ടയം നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ പി യു തോമസ് ഗ്രീനു ആന്‍ സാബു , ദീപ അശോക് തുടങ്ങിയവര്‍ പ്രസംഗിക്കും.