Thodupuzha
ബില്‍ഡിങ് ലൈസന്‍സീസ് അസോസിയേഷന് പ്രതിഷേധിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/images-19.jpeg?resize=300%2C168&ssl=1?v=1633538323)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : കോവിഡ് മൂലം പ്രതിസന്ധി അനുഭവിക്കുന്ന വ്യാപാരികള്‍ക്ക് സമാശ്വാസ പാക്കേജായി ജൂലൈ മുതല്‍ ഡിസംബര്‍ വരെ സര്‍ക്കാര്‍ വാടകയ്ക്ക് നല്കിയ കെട്ടിടങ്ങളിലെ വാടക ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് മുനിസിപ്പല്‍ ജീവനക്കാര്‍ കാറ്റില്‍ പറത്തിയതായി ബില്‍ഡിങ് ലൈസന്‍സീസ് അസോസിയേഷന് കുറ്റപ്പെടുത്തി. മുനിസിപ്പല്‍ കെട്ടിടങ്ങള്‍ സര്‍ക്കാര്‍ വാടകയ്ക്ക് നല്‍കിയതല്ലെന്നും ഇത് സ്വയം ഭരണ സ്ഥാപനമാണെന്നുമാണ് ഉദ്യോഗസ്ഥ ഭാഷ്യം. വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥ നിലപാട് ഖേദകരമാണെന്നും ഇതിനെതിരേ പ്രതിഷേധ സമരം നടത്തുമെന്നും അസോസിയേക്ഷന് മുന്നറിയിപ്പ് നല്കി. പ്രസിഡന്റ് മനോജ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മജീദ് പ്രമേയം അവതരിപ്പിച്ചു. സിനോജ്, തോമസ് തോട്ടുങ്കല്‍, അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)