ChuttuvattomThodupuzha

ജില്ലാ ആശുപത്രിയില്‍ രക്തദാന ക്യാമ്പ് നടത്തി

തൊടുപുഴ: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയുടെയും അല്‍ അസ്ഹര്‍ കോളജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി. ജില്ലാ ആശുപത്രിയില്‍ വച്ച് നടത്തിയ ക്യാമ്പില്‍ 20 ഓളം ആളുകള്‍ രക്തദാനം ചെയ്തു. തൊടുപുഴ ബ്ലഡ് ബാങ്കിന്റെ സാങ്കേതിക സഹായത്തോടെയായിരുന്നു ക്യാമ്പ് നടത്തിയത്. രക്തദാനത്തിന്റെ പ്രാധാന്യം ഉള്‍പ്പെടുത്തി പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധവല്‍ക്കരണ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സംഘടിപ്പിച്ചിരുന്നു. രക്തദാന ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ യോഗം ആശുപത്രി സൂപ്രണ്ട് ഡോ. പി.എന്‍ അജി ഉദ്ഘാടനം ചെയ്തു. ആര്‍.എം.ഒ ഡോ. സി.ജെ.പ്രീതി, സ്റ്റാഫ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ശബരീശന്‍ കെ.എസ്, പി.ആര്‍.ഒ എബിന്‍ ഇമ്മാനുവല്‍, ഐ.എം.എ ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!