KudayathoorLocal Live

തകരാറിലായ ആംബുലന്‍സ് റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍

കുടയത്തൂര്‍ : കോളപ്ര ജംഗ്ഷന് സമീപം സംസ്ഥാന പാതയിലെ അപകടവളവിനോട് ചേര്‍ന്ന് റോഡരികില്‍ ആംബുലന്‍സ് തകരാറിലായി കിടക്കുവാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇവിടെ ജലവിതരണ പദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ സ്ഥാപിക്കാന്‍ റോഡില്‍ കുഴിയെടുത്തത് ഭാഗീകമായി മൂടിയ നിലയിലാണ്. വളവില്‍ ഒരു വശത്ത് പൈപ്പ് സ്ഥാപിക്കാന്‍ എടുത്ത കുഴി മണ്ണിട്ട് നികത്തിയ നിലയിലും മറുവശത്ത് തകരാറിലായ ആംബുലന്‍സും വലിയ അപകടസാധ്യതയാണുണ്ടാക്കുന്നത്. സര്‍ക്കാര്‍ സംരംഭമായ 108 ആംബുലന്‍സാണ് ദിവസങ്ങളായി തകരാറിലായി കിടക്കുന്നത്. റോഡരികില്‍ കിടക്കുന്ന ആംബുലന്‍സ് മാറ്റണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!