ChuttuvattomThodupuzha

തകരാറിലായ ആംബുലന്‍സ് വളവില്‍ നിര്‍ത്തിയ നിലയില്‍

കുടയത്തൂര്‍: തകരാറിലായ ആംബുലന്‍സ് തിരക്കേറിയ റോഡരികില്‍ ദിവസങ്ങളായി പാര്‍ക്കു ചെയ്തിരിക്കുന്നതായി പരാതി. തൊടുപുഴ -മൂലമറ്റം റൂട്ടില്‍ കോളപ്ര ജംഗ്ഷനു സമീപം വളവിനോട് ചേര്‍ന്നു റോഡരികിലാണ് ആംബുലന്‍സ് ദിവസങ്ങളായി കിടക്കുന്നത്.

ജലവിതരണ പദ്ധതിയുടെ ഭാഗമായി വലിയ പൈപ്പുകള്‍ സ്ഥാപിക്കാന്‍ റോഡില്‍ കുഴിയെടുത്ത് ഭാഗികമായി മൂടിയ ഭാഗത്താണ് ആംബുലന്‍സ് നിര്‍ത്തിയിരിക്കുന്നത്.
വളവില്‍ ഒരു വശത്ത് പൈപ്പ് സ്ഥാപിക്കാന്‍ എടുത്ത കുഴി മണ്ണിട്ട് നികത്തിയ നിലയിലും മറുവശത്ത് തകരാറിലായ ആംബുലന്‍സും വലിയ അപകടസാധ്യതയാണ് ഉണ്ടാക്കുന്നത്.

108 ആംബുലന്‍സാണ് ദിവസങ്ങളായി തകരാറായി കിടക്കുന്നത്. റോഡരികില്‍ കിടക്കുന്ന ആംബുലന്‍സ് മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!