ChuttuvattomCrimeThodupuzha

സംസ്ഥാന പാതയോരത്ത് അപകടകരമായി തടിയിറക്കിയ കച്ചവടക്കാരനെതിരെ കേസ്

തൊടുപുഴ:  സംസ്ഥാന പാതയോരത്ത് അപകടകരമായി തടിയിറക്കിയ കച്ചവടക്കാരനെതിരെ കേസ്. പൂമാല ഇളംദേശം സ്വദേശി റഹീമിനെതിരെയാണ് അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്‌ത് വഴി തടസപ്പെടുത്തിയതിന് തൊടുപുഴ പോലീസ്‌
കേസെടുത്തത്. ശനിയാഴ്ച്ച രാത്രിയാണ് പിക്ക് അപ് ലോറിയില്‍ വെങ്ങല്ലൂര്‍ – കോലാനി ബൈപാസ് റോഡരികില്‍ തടിയിറക്കാനെത്തിയത്. ഇത് കാണാതെ ഇരുചക്രവാഹനത്തിലെത്തിയ മങ്ങാട്ടുകവല സ്വദേശി കിരണ്‍ എന്നയാള്‍ വാഹനത്തിലിടിച്ച് മറിഞ്ഞ് അപകടമുണ്ടായി. തൊടുപുഴ നഗരത്തിലെ വ്യാപാരിയുടെ മകനായ കിരണിന്റെ കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടെന്ന് തൊടുപുഴ പോലീസ്‌ പറഞ്ഞു. സംഭവം നടന്നയുടൻ പൊലീസെത്തി പിക്ക് അപ്പ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ 14ന് ഇതേ സ്ഥലത്ത് റോഡരികില്‍ ടാറിങ്ങിനോട് ചേര്‍ത്ത് തടി ഇറക്കിയിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ നഗരസഭ ഇടപെട്ട് തടി സ്ഥലത്തുനിന്ന് മാറ്റി പരിഹരിച്ചതാണ്. അന്ന് തടിയിറക്കിയ മൂവാറ്റുപുഴ സ്വദേശി ഷിഹാബിന്റെ നിര്‍ദേശപ്രകാരം തന്നെയാണ് ശനിയാഴ്‍ചയും സ്ഥലത്ത് ലോഡിറക്കിയതെന്നും  ഇയാള്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്ന് തൊടുപുഴ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. റോഡിന് വീതിയുള്ള സ്ഥലങ്ങളില്‍ തടിയിറക്കി കൂട്ടിയിടുന്നതാണ് ഇവരുടെ രീതി. ഇത്തരം നടപടികള്‍ ഒരിക്കലും അനുവദിക്കില്ലെന്നും സനീഷ് ജോര്‍ജ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!