ChuttuvattomCrimeIdukki

ആറു വയസുകാരനെ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയും സഹോദരിയെ പീഡിപ്പിക്കുകയും ചെയ്തു; പ്രതിക്ക് വധശിക്ഷ

ഇടുക്കി: ഉറങ്ങിക്കിടന്നിരുന്ന ആറു വയസുകാരനെ ചുറ്റിക കൊണ്ട് അടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയും പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത പ്രതിക്ക് വധശിക്ഷ. ഇടുക്കി ആനച്ചാലിലാണ് കേസിനാസ്പദമായ സംഭവം. നാലു കേസുകളിലായി പ്രതിക്ക് 92 വര്‍ഷത്തേയ്ക്ക് മരണം വരെ തടവും വിധിച്ചു. ആറു വയസുകാരനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തി, പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു, കുട്ടികളുടെ അമ്മയേയും വല്യമ്മയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രതിയും കുടുംബാംഗങ്ങളും തമ്മില്‍ വഴക്കും പോലീസ് കേസും നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യത്താല്‍ പുലര്‍ച്ചെ മൂന്നോടെ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലെത്തി ചുറ്റിക കൊണ്ട് അക്രമിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ജോലിക്കായി പോയിരുന്നതിനാല്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കുട്ടിയുടെ അമ്മയെ കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. തുടര്‍ന്ന് ഉറക്കത്തിലായിരുന്ന കുട്ടിയുടെ തല ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്തു. കുട്ടിയുടെ അമ്മയും മരിച്ചെന്ന് കരുതി തൊട്ടടുത്തായി ഇവരുടെ വല്യമ്മ താമസിക്കുന്നിടത്ത് എത്തി ഇവരേയും ചുറ്റികയ്ക്കടിച്ചു വീഴ്ത്തി. പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ മകളെ ബലമായി പിടിച്ച് കൊണ്ട് പീഡിപ്പിക്കുകയായിരുന്നു.

 

 

Related Articles

Back to top button
error: Content is protected !!