Kerala

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും ദിനം ; സംസ്ഥാനത്ത് നാളെ ബലിപെരുന്നാള്‍

തിരുവനന്തപുരം : ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വല ജീവിതത്തിന്റെ സ്മരണ പുതുക്കി നാളെ ബലിപെരുന്നാള്‍ ആഘോഷിക്കും. ഒമാന്‍ ഒഴികെയുള്ള അറബ് രാജ്യങ്ങളില്‍ ഇന്നാണ് ബലിപെരുന്നാള്‍. അറഫാ സംഗമത്തിന് ശേഷം ഹാജിമാര്‍ ഇന്ന് മിനായിലെത്തി. പ്രവാചകനായ ഇബ്രാഹിം നബി ദൈവ കല്പനയെ തുടര്‍ന്ന് തന്റെ പുത്രന്‍ ഇസ്മായിലിനെ ബലി കൊടുക്കാന്‍ തയ്യാറായതിന്റെ ത്യാഗ സ്മരണ പുതുക്കലാണ് ബലി പെരുന്നാള്‍. പരീക്ഷണങ്ങളെ അതിജീവിക്കുന്നതിന്റെ മാധുര്യം വിളംബരം ചെയ്യുക കൂടിയാണ് ഈ ദിനം. ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാളെ പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലും ഈദ് നമസ്‌കാരവും ഖുത്ബയും ബലികര്‍മ്മങ്ങളും നടക്കും. ഇതിനായുള്ള എല്ലാ ക്രമീകരണവും പൂര്‍ത്തിയായി കഴിഞ്ഞു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും ദിനം കൂടിയാണ് ബലിപെരുന്നാളെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി തങ്ങള്‍ പറഞ്ഞു. പ്രയാസപ്പെടുന്നവരുടെ കൂടെ നിന്നും ഒന്നുമില്ലാത്തവര്‍ക്ക് തുണയായും ലോകമെമ്പാടുമുള്ള ദുരിതബാധിതരോട് ഐക്യപ്പെട്ടും ബലിപെരുന്നാള്‍ ഫലപ്രദമാക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആശംസിച്ചു.

 

Related Articles

Back to top button
error: Content is protected !!