ChuttuvattomThodupuzha

ദീപാവലി കുടുംബ സംഗമം നടത്തി

കുടയത്തൂർ: ശ്രീശക്തി മാതൃസമിതിയുടേയും ഭാസ്കർറാവു മെമ്മോറിയൽ എഡ്യുക്കേഷൻ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റേയും ആഭിമുഖ്യത്തിൽ ദീപാവലി കുടുംബ സംഗമം നടത്തി . സരസ്വതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമാജിക സമരസത സംസ്ഥാന സംയോജക് വി.കെ. വിശ്വനാഥൻ (വിശ്വൻ പാപ്പ ) മുഖ്യാതിഥിയായി പങ്കെടുത്തു. ശ്രീശക്തി മാതൃസമിതി പ്രസിഡന്റ് പ്രെമി രാജീവ് അധ്യക്ഷത വഹിച്ചു. വിനായക് വി.നായർ, രോഹിണിബിജു, കെ.എൻ.രഘു എന്നിവർ പ്രസം​ഗിച്ചു. എം.ജി സർവകലാശാല എം.എ. ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വി.ആർ.ആരതി , മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ അനിൽമോഹൻ എന്നിവരെ പരിപാടിയിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.

Related Articles

Back to top button
error: Content is protected !!