ChuttuvattomThodupuzha

ജില്ലയില്‍ കരള്‍ മാറ്റിവച്ചവരുടെ കുടുംബ സംഗമവും വാര്‍ഷിക പൊതുയോഗവും നടത്തി

തൊടുപുഴ: ജില്ലയില്‍ കരള്‍ മാറ്റിവച്ചവരുടെ കുടുംബ സംഗമവും വാര്‍ഷിക പൊതുയോഗവും നടത്തി. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോണി തോമസ് അധ്യക്ഷത വഹിച്ചു. ലിവര്‍ ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്. കരള്‍ മാറ്റിവച്ചവര്‍ക്കു തുടര്‍ ചികിത്സയുടെ ഭാഗമായി ആവശ്യമായ മരുന്നുകള്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ചടങ്ങില്‍ ഉറപ്പു നല്‍കി. ഡോ. മാത്യു ജെ.ചൂരയ്ക്കന്‍ മുഖ്യാതിഥിയായിരുന്നു.ചടങ്ങില്‍ ലിഫോക് സംസ്ഥാന പ്രസിഡന്റ് മാത്യു ഫിലിപ് കരള്‍ ദാതാക്കളെ അനുസ്മരിച്ചു.തൊടുപുഴ പാപ്പൂട്ടി ഹാളില്‍ നടന്ന യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ ബാബു കുരുവിള, കെ.എം.ടോംസ് റോണി, ദിലീപ് ഖാദി, അനോജ് ജേക്കബ്, മുഹമ്മദ് ബഷീര്‍, ജയചന്ദ്രന്‍ നായര്‍, ഉഷ ഷാന്റി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!