ChuttuvattomThodupuzha

കുടയത്തൂരില്‍ ഗ്യാസ് സിലണ്ടറിന് തീപ്പിടിച്ചു

കുടയത്തൂര്‍: ഗ്യാസ് സിലണ്ടറിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. കുടയത്തൂര്‍ ചിറ്റടിച്ചാലില്‍ കുടുബം വാടകയ്ക്ക് കൊടുത്തിരുന്ന വീട്ടിലാണ് പാചകത്തിനിടെ സിലണ്ടറിന് തീപ്പിടിച്ചത്. പഞ്ചായത്തിന്റെ കരാര്‍ തൊഴിലാളികളാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. ഇന്നലെ വൈകിട്ട് 7 ഓടെയാണ് സംഭവം. അടുക്കളയുടെ ഒരു ഭാഗം കത്തി നശിച്ചു. മൂലമറ്റം അഗ്നിരക്ഷാസേന എത്തിയാണ് സിലണ്ടര്‍ പുറത്ത് എത്തിച്ച് തീ അണച്ചത്. സിലണ്ടര്‍ പൊട്ടി തെറിക്കാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

Related Articles

Back to top button
error: Content is protected !!