Thodupuzha

കുട്ടിക്കൊരു ഹെല്‍മെറ്റ് പദ്ധതി: ഉദ്ഘാടനം ചെയ്തു

തൊടുപുഴ: ഇടുക്കി പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ കുട്ടിക്കൊരു ഹെല്‍മറ്റ് ഹെഡ്ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനം നടത്തി.പദ്ധതിയുടെ ഭാഗമായി അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള ഹെല്‍മറ്റ് വിതരണോദ്ഘാടനം ജി-ടെക് കംപ്യൂട്ടേഴ്‌സ് ഡിസ്ട്രിക്ട് ഡയറക്ടര്‍ നോബി സുദര്‍ശന്‍ നിര്‍വഹിച്ചു.പ്രസ് ക്ലബ് ഹാളില്‍ നടന്ന യോഗം പ്രസിഡന്റ് സോജന്‍ സ്വരാജ് അധ്യക്ഷത വഹിച്ചു. ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി.എ. നസീര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജെയ്‌സ് വിട്ടപ്പിള്ളില്‍, വൈസ് പ്രസിഡന്റ് അഫ്‌സല്‍ ഇബ്രാഹിം, ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ അംഗങ്ങളുടെ കുട്ടികള്‍ക്ക് മെമന്റോ നല്‍കി ആദരിച്ചു.

Related Articles

Back to top button
error: Content is protected !!