Thodupuzha

വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു ന​ട്ടു​വ​ള​ർ​ത്തി​യ​യാ​ൾ​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ

തൊ​ടു​പു​ഴ: വീ​ട്ടു​വ​ള​പ്പി​ൽ ക​ഞ്ചാ​വു ന​ട്ടു​വ​ള​ർ​ത്തി​യ​യാ​ൾ​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം​കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

ചി​ന്ന​ക്ക​നാ​ൽ സി​ങ്കു​ക​ണ്ടം ചെ​ന്പ​ക​ത്തൊ​ഴു ആ​ല​ക്ക​ൽ ക​രു​ണാ​ക​ര​നെ(53)​യാ​ണ് തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് കോ​ട​തി ജ​ഡ്ജി ജി. ​അ​നി​ൽ ശി​ക്ഷി​ച്ച​ത്. 2016 ഒ​ക്ടോ​ബ​ർ 24നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശാ​ന്ത​ൻ​പാ​റ എ​സ്ഐ ആ​യി​രു​ന്ന കെ.​പി. രാ​ധാ​കൃ​ഷ്ണ​നും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ വീ​ടി​നു പി​ന്നി​ൽ​നി​ന്ന് എ​ട്ട് ക​ഞ്ചാ​വു​ചെ​ടി​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ശാ​ന്ത​ൻ​പാ​റ സി​ഐ ആ​യി​രു​ന്ന ടി.​ആ​ർ. പ്ര​ദീ​പ്കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി എ​ൻ​ഡി​പി​എ​സ് കോ​ട​തി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.

Related Articles

Back to top button
error: Content is protected !!