ChuttuvattomIdukkiThodupuzha

കെ.സി.ഡബ്ല്യു.യു ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

തൊടുപുഴ: കേരള കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ(കെ.സി.ഡബ്ല്യു.യു) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ഒമ്പത് മുതല്‍ 16 സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിഷേധ വാരാചരണത്തിന്റെ ഭാഗമായി കെ.സി.ഡബ്ല്യു.യു ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ഓഫീസിന് മുന്‍പില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.ധര്‍ണ്ണയില്‍ നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശിഖ തീര്‍ത്ത് നല്‍കുക. വിലക്കയറ്റം തടയുക, ക്ഷേമനിധി ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ എടുത്ത കോടികളുടെ പലിശ സഹിതം തിരിച്ചടക്കുക,സെസ്സ് പിരിവ് കാര്യക്ഷമമാക്കുക,നിര്‍മ്മാണ സമഗ്രികളുടെ വില കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.സി.ഡബ്ല്യു.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി കൊച്ചു മോന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് എന്‍.എസ്. ബിജുമോന്റെ അധ്യക്ഷത വഹിച്ചു. ധര്‍ണ്ണയില്‍ സിബി സി.മാത്യു,പി.ടി വര്‍ഗ്ഗീസ്, സെബാസ്റ്റ്യന്‍ എബ്രാഹം, പി.ടിപ്രദീപ് , ജയിംസ് കോലാനി, കെ.ജി ഗോവിനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.ധര്‍ണ്ണയ്ക്ക് മുന്നോടിയായി നടത്തിയ പ്രകടനത്തില്‍ എന്‍.വിനോദ് കുമാര്‍, എം.എന്‍അനില്‍, ടി സജിമോന്‍, കെ. സുനില്‍കുമാര്‍, എന്‍.സി ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!