Local LiveMuttom

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

മുട്ടം: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.കര്‍ഷക തൊഴിലാളി ക്ഷേമ നിധി ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക,കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 3000 രൂപയാക്കുക, ഉപാധി രഹിതമായി വിതരണം ചെയ്യുക, ക്ഷേമ നിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുക എന്നിങ്ങനെ അവശ്യങ്ങളോടെയാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്.

കുമാരമംഗലം: വില്ലേജ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും സി പി ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി.ആര്‍ പ്രമോദ് ഉദ്ഘാടനം ചെയ്തു. ഫാത്തിമ അസീസ് അധ്യക്ഷത വഹിച്ചു. എന്‍.ജെ കുഞ്ഞുമോന്‍, പി.എസ് സുരേഷ്, കെ.ആര്‍ ദേവദാസ്, മുരളി നാരായണന്‍, എന്‍ ശശിധരന്‍ നായര്‍, വി ഇ അന്‍ഷാദ്, എം വി ജോണ്‍, ഷാജി പുന്നോര്‍ക്കോടന്‍, എസ് സ്വയംപ്രഭ എന്നിവര്‍ പ്രസംഗിച്ചു.

മുട്ടം: മൂലമറ്റം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുട്ടം വില്ലേജ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചും ധര്‍ണ്ണയും സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. റ്റി.കെ ബഷീര്‍ അധ്യക്ഷത വഹിച്ചു.മൂലമറ്റം മണ്ഡലം സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍, ഗീത തുളസിധരന്‍, കെ.എ സന്തോഷ്, പി.ജി വിജയന്‍, പി.എം തോമസ്, സിബി മാത്യു, സി.വി ബിബിന്‍,ബാബു ജോസഫ്, പി.സി വിത്സന്‍, റെജി ഗോപി എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!