ChuttuvattomThodupuzha

കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കരിമണ്ണൂര്‍: ജീവിത ശൈലി രോഗങ്ങളും അവ നിത്യ ജീവിതത്തിലും പഠനത്തിലും ഉയര്‍ത്തുന്ന  വെല്ലുവിളികളെ കുറിച്ചും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി
സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രമേഹം, കൊളസ്‌ട്രോള്‍, കാത്സ്യം, വൈറ്റമിന്‍ ഡി, കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കുള്ള ടെസ്റ്റുകളാണ് നടത്തിയത് .
സ്‌കൗട്ട് ആന്റ്  ഗൈഡ്‌സ്, എന്‍.എസ്.എസ് സംഘടനകള്‍, ഡി.ഡി.ആര്‍.സി ലാബുമായി സഹകരിച്ചാണ്   സൗജന്യ നിരക്കില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

പ്രിന്‍സിപ്പല്‍ ബിസോയി ജോര്‍ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികളും മാതാപിതാക്കളും അധ്യാപകരും പങ്കെടുത്തു. കുട്ടികളിലും മാതാപിതാക്കളിലും വൈറ്റമിന്‍ ഡി കുറവുള്ളതായി കണ്ടെത്തി. വൈറ്റമിന്‍ ഡി കുറയുന്നതിന്റെകാരണങ്ങള്‍, അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍,  പരിഹാര മാര്‍ഗങ്ങള്‍ എന്നിവയെ സംബന്ധിച്ച് കുട്ടികള്‍ക്ക്  അവബോധം നല്‍കാന്‍ ക്യാമ്പ് സഹായിച്ചു.  സ്‌കൗട്ട് മാസ്റ്റര്‍ മിനി മാത്യു, റേഞ്ചര്‍ ലീഡര്‍ ആനിയമ്മ ലോറന്‍സ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കരോളിന്‍ അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!