IdukkiLocal Live

അനുസ്മരണ സമ്മേളനം നടത്തി

തൊടുപുഴ: അന്തരിച്ച ഇടുക്കി പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയും ജന്മഭൂമി മുന്‍ ഇടുക്കി ബ്യൂറോ ചീഫുമായിരുന്ന പൂവത്തിങ്കല്‍ ബാലചന്ദ്രന്‍ അനുസ്മരണ സമ്മേളനം പ്രസ് ക്ലബില്‍ നടത്തി.
ഇടുക്കി പ്രസ് ക്ലബും സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.
ചടങ്ങില്‍ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് ശശിധരന്‍ കണ്ടത്തില്‍ അധ്യക്ഷനായി. ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ദീപിക മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ടി.സി. മാത്യു, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കെ. ശിവരാമന്‍, പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് എം.എന്‍. സുരേഷ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറി എം.ജെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് എം. ബിലീന, ജോയിന്റ് സെക്രട്ടറി പി.കെ. ലത്തീഫ്, കമ്മിറ്റിയംഗങ്ങളായ ഒ.ആര്‍. അനൂപ്, വിനോദ് കണ്ണോളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!