ChuttuvattomThodupuzha

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ദേശീയ സെമിനാര്‍ നടത്തി

തൊടുപുഴ: ന്യൂമാന്‍ കോളജില്‍ മലയാള സാഹിത്യ വിഭാഗത്തിന്റെയും സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്നവരോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവം മാറേണ്ട കാലം അതിക്രമിച്ചെന്നു ഉദ്ഘാടന പ്രസംഗത്തില്‍ ഡോ.മ്യൂസ് മേരി പറഞ്ഞു.അക്കാദമിക സമൂഹത്തില്‍ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത ഡിസെബിലിറ്റി പഠനം ദേശീയ സെമിനാറിനായി തെരഞ്ഞെടുത്ത കോളജ് മലയാള വിഭാഗത്തെ കോതമംഗലം രൂപത ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ മാനേജര്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ അഭിനന്ദിച്ചു.

ഡോ. കെ. ഹരിദാസ്, ഡോ. ശാരദാ ദേവി, ഡോ. രാഗേഷ് ചെറുകോട്, ഡോ. ജോസ് അഗസ്റ്റിന്‍, എസ്. മായ്, ഫാ. ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ഇടയിലുള്ള മികച്ച സംഘടനാപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഡോ. ജോസ് അഗസ്റ്റിനെ ചടങ്ങില്‍ ആദരിച്ചു. സെമിനാറില്‍ വിവിധ കോളേജുകളില്‍ നിന്നുളള അധ്യാപകരും ഗവേഷക വിദ്യാര്‍ത്ഥികളമായി നാല്‍പതോളം പേര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രന്‍സിപ്പല്‍ ഡോ. ബിജിമോള്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സാജു എബ്രഹാം, ബാര്‍സാര്‍ ഫ. ബെന്‍സണ്‍ ആന്റണി, ഡോ. സിസ്റ്റര്‍ സി.ജെ ബിന്‍സി, ഡോ. സിസ്റ്റര്‍ നോയല്‍ റോസ്, ഡോ.രേഖ.ആര്‍. നായര്‍, ഡോ.പി സുവര്‍ണ്ണ, ഡോ. അഭിനമേരി സാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!