ChuttuvattomThodupuzha

തൊടുപുഴയിൽ ജനകീയ ധർണ്ണയും ഒപ്പ് ശേഖരണവും നടത്തി

തൊടുപുഴ: ആം ആദ്മി പാർട്ടി തൊടുപുഴ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ധർണ്ണയും ഒപ്പ് ശേഖരണവും നടത്തി.2018-19 ൽ നിർമ്മാണം ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധം നശിച്ചു കിടക്കുകയാണ് മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനും വിശ്രമ കേന്ദ്രവും. പണികൾ പൂർത്തീകരിച്ച് എത്രയും വേഗം പൊതുജനങ്ങൾക്ക് കംഫർട്ട് സ്റ്റേഷനും വിശ്രമ കേന്ദ്രവും ഉപയോഗയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആം ആദ്മി പാർട്ടി തൊടുപുഴ മുനിസിപ്പൽ കമ്മിറ്റി ധർണ്ണ നടത്തിയത്. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ബസിൽ ജോൺ ധർണ്ണ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ഭാരവാഹികളായ പുന്നൂസ് ജേക്കബ്, റൂബി വർഗീസ്, ബാബു പോൾ, നിയോജകമണ്ഡലം ഭാരവാഹികളായ ലിസി ബാബു, സാലിക്കുട്ടി ജോസ്, വത്സമ്മ ജോസ്, അഭിലാഷ് ബഷീർ, പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് മുനിസിപ്പാലിറ്റി അധികൃതർക്ക് നിവേദനം നൽകുന്നതിന് വേണ്ടി പൊതുജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തി.

Related Articles

Back to top button
error: Content is protected !!