KudayathoorLocal Live

കുടയത്തൂര്‍ സംഗമം ജംഗ്ഷനില്‍ അപകട ഭീഷണിയായി റോഡിലെ കുഴി

കുടയത്തൂര്‍ : തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയില്‍ കുടയത്തൂര്‍ സംഗമം ജംഗ്ഷനില്‍ അപകട ഭീഷണിയായി റോഡിലെ കുഴി. ജലവിതരണ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി ഇപ്പോള്‍ ഗര്‍ത്തമായി മാറിയിരിക്കുകയാണ്. നൂറു കണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നു പോകുന്ന തിരക്കേറിയ പാതയിലാണ് വാഹനങ്ങള്‍ക്ക് അപകട ഭീഷണിയായി ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളത്. നിരപ്പായ പാതയായതിനാല്‍ വേഗത്തി ലെത്തുന്ന വാഹനങ്ങള്‍ക്ക് കുഴി കാണുവാന്‍ പറ്റാത്തതും വെള്ളം കെട്ടിക്കിടക്കുന്ന കുഴിയുടെ ആഴം തിരിച്ചറിയാന്‍ സാധിക്കാത്തതും അപകടങ്ങള്‍ക്കിടയാക്കുന്നു. കഴിഞ്ഞ ദിവസം ഇവിടെ ഒരു കാറും ബൈക്കും കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടിരുന്നു. പ്രദേശവാസികള്‍ അപകട സൂചനാ ബോര്‍ഡ് സ്ഥാപിച്ചിരുന്നുവെങ്കിലും ഇതിപ്പോള്‍ തകര്‍ന്ന നിലയിലാണ്. അപകടങ്ങള്‍ പതിവായിട്ടും പാതയില്‍ രൂപപ്പെട്ടിരിക്കുന്ന കുഴി നികത്തുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.അപകട ഭീഷണിയായി നില കൊള്ളുന്ന കുഴി നികത്തുന്നതു വരെ സൂചനാ ബോര്‍ഡ് സ്ഥാപിക്കുവാനെങ്കിലും അധികൃതര്‍ തയ്യാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!