ChuttuvattomThodupuzha

തൊടുപുഴയിൽ സത്യാ​ഗ്രഹ സമരം സംഘടിപ്പിച്ചു

തൊടുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൊടുപുഴ ടൗൺ, ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ സത്യാഗ്രഹ സമരം നടത്തി. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് സത്യാഗ്രഹ സമരം     ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ജോസഫ് മൂലശ്ശേരി അധ്യക്ഷത വഹിച്ചു. പെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കുക, ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ശമ്പള പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സത്യാഗ്രഹം. സമരത്തിൽ കെ.എസ്.എസ്.പി.യു തൊടുപുഴ ടൗൺ ബ്ലോക്ക് പ്രസിഡന്റ് കെ.എം. തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് വി.വി. ഫിലിപ്പ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി. സൂര്യകുമാർ, കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.സി. ഗോപിനാഥാൻ നായർ, കെ.എസ്.എസ്.പി.യു തൊടുപുഴ ബ്ലോക്ക് സെക്രട്ടറി സി.എസ്. ശശീന്ദ്രൻ, ടൗൺ ബ്ലോക്ക് സെക്രട്ടറി ഇമ്മാനുവൽ എം.എം എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!