ChuttuvattomThodupuzha

പാറവുകാരന്റെ തോക്കില്‍നിന്നു വെടിപൊട്ടി; പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

പെരുവന്താനം: പോലീസ് സ്റ്റേഷനില്‍ പാറാവു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടി പൊട്ടി. കഴിഞ്ഞ രാത്രി 12 ഓടെയായിരുന്നു സംഭവം. പാറാവ് ഡ്യൂട്ടിയ്ക്കിടെ സര്‍വീസ് പിസ്റ്റള്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നു. പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയേറ്റത്.

വെടിയൊച്ച കേട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോഴാണ് പോലീസുകാരന്റെ കൈയില്‍ നിന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് മനസ്സിലാകുന്നത്. സംഭവത്തെ തുടര്‍ന്ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ മൊളൈസ് മൈക്കിളിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു. അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തതിനാണ് സസ്‌പെന്‍ഷന്‍.

Related Articles

Back to top button
error: Content is protected !!