പത്തുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/b75a8ba5-a804-4c30-93c2-1e0605deb2af.jpg?resize=407%2C229&ssl=1?v=1719591534)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ചെറുതോണി : പത്തുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെണ്മണി പട്ടയക്കുടി ആനക്കുഴി സ്വദേശി തോട്ടത്തില്‍ അജിയുടെ മകന് ദേവാനന്ദാണ് (10) മരിച്ചത്. വെണ്മണി സെന്റ് ജോര്‍ജ് യുപി സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച ദേവാനന്ദ്. കുട്ടിയുടെ മാതാപിതാക്കള്‍ കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് പിരിഞ്ഞു കഴിയുകയായിരുന്നു. പിതാവ് അജി ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് ദേവാനന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞെത്തിയ പ്രദേശവാസികള്‍ ചേര്‍ന്ന് വെണ്മണിയിലുള്ള സ്വകാര്യ ക്ലിനിക്കിലത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചശേഷം കാളിയാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)