IdukkiLocal Live

ആയിരം പേര്‍ ആയിരം പുസ്തകങ്ങള്‍ വായിച്ച് സാക്ഷരതാ മിഷന്റ വായനാപക്ഷാചരണം

ഇടുക്കി : ആയിരം പേര്‍ ആയിരം പുസ്തകങ്ങള്‍ വായിച്ച് തീര്‍ത്ത് വായനാ പക്ഷാചരണം ആചരിക്കാന്‍ ഒരുങ്ങി ജില്ലാ സാക്ഷരതാ മിഷന്‍. ജൂണ്‍ 19 ന് തുടങ്ങി ജൂലൈ 7 വരെ നീളുന്ന വായന പക്ഷാചരണമാണ് ജില്ല സാക്ഷരതാ മിഷന്‍ വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിക്കുക.ജില്ലയില്‍ സാക്ഷരതാ മിഷന്റെ പത്ത് ,ഹയര്‍ സെക്കന്ററി തുല്യതാ പഠന കേന്ദ്രങ്ങള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പഠന കേന്ദ്രങ്ങള്‍, നവചേതന പഠന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ , പി.എന്‍ പണിക്കര്‍ അനുസ്മരണ സമ്മേളനം , സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസ്സുകള്‍, സാഹിത്യ രചനാ മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

കൂടാതെ ‘ഓര്‍മ്മയിലേക്ക് ഒരു പുസ്തകം കൂടി ‘ എന്ന പേരില്‍ ആയിരം പേര്‍ ഓരോ പുസ്തകം വായിച്ചു തീര്‍ക്കുന്ന പരിപാടിയും സംഘടിപ്പിക്കും. ഇതില്‍ ജില്ലാ സാക്ഷരതാ മിഷന്‍ ജീവനക്കാര്‍, സാക്ഷരതാ പ്രേരക്മാര്‍, സാക്ഷരതാ , തുല്യതാ പഠിതാക്കള്‍, നവചേതന പഠിതാക്കള്‍, അക്ഷരകൈരളി സാംസ്‌കാരിക കൂട്ടായ്മ പ്രവര്‍ത്തകര്‍ എന്നിങ്ങനെ ആയിരം പേര്‍ ജില്ലയില്‍ വായനാ പക്ഷാചരണ കാലയളവില്‍ ഓരോ പുസ്തകം വീതം വായിച്ചു തീര്‍ക്കും. വായനയെ പ്രോത്സാഹിപ്പിക്കുവാനും , വായനാ സന്ദേശം എല്ലാ ആളുകളിലേക്കും എത്തിക്കുവാനും എല്ലാവരും സഹകരിക്കണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

 

Related Articles

Back to top button
error: Content is protected !!