ChuttuvattomCrimeThodupuzha

ആടിനെ മോഷ്ടിച്ച് കാറില്‍ കൊണ്ടുപോയ മൂന്നംഗ സംഘം പിടിയില്‍

ആനച്ചാല്‍: വീടിന്റെ പരിസരത്ത് ആട്ടിന്‍ കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ മോഷ്ടിച്ച് കാറില്‍ കടത്തിയ മൂവര്‍ സംഘം പോലീസ് പിടിയിലായി. തട്ടാത്തിമുക്ക് സ്വദേശി മറ്റത്തില്‍ റിനു (32), തോക്കുപാറ സ്വദേശി പുത്തന്‍പീടികയില്‍ അബ്ദുല്‍ മജീദ് (38), അഭിലാഷ് ( 35 ) എന്നിവരാണ് വെള്ളത്തൂവല്‍ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 9 ന്  മേരിലാന്‍ഡിന് സമീപത്ത് ഈട്ടിസിറ്റിയിലാണ് സംഭവം നടന്നത്. ഈട്ടിസിറ്റി സ്വദേശി ഏത്തക്കാട്ട് (കൊച്ചറക്കല്‍ ) മാത്യുവിന്റെ മകന്‍  ജയമോന്റെ ആടിനെയാണ് കാറില്‍ എത്തിയ മൂന്നംഗസംഘം വായില്‍ പേപ്പര്‍ ടേപ്പ് ഒട്ടിച്ചതിനുശേഷം മോഷ്ടിച്ചു കൊണ്ടു പോയത്. ആട് മോഷ്ടിക്കപ്പെട്ട വിവരം അറിഞ്ഞ ജയ്‌മോന്‍ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍  വെളുപ്പിനെ മോഷണസംഘത്തെ തോക്കുപാറയില്‍ നിന്ന് പിടികൂടിയായിരുന്നു. മൂന്നുപേരെയും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. കെ.എല്‍ 38 സി 0038 എന്ന നമ്പറുള്ള വാഗണ്‍ ആര്‍ കാറില്‍ ആണ്  ആടിനെ കടത്തിയത്.

Related Articles

Back to top button
error: Content is protected !!