Uncategorized

വിശ്വകര്‍മ്മ ജന മുന്നേറ്റയാത്രയ്ക്ക് സ്വീകരണം നല്‍കി

തൊടുപുഴ: വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിശ്വകര്‍മ്മ ജന മുന്നേറ്റയാത്രയ്ക്ക് ഇടുക്കി ജില്ലാ സ്വാഗതസംഘം കമ്മിറ്റിയുടെയും തൊടുപുഴ താലൂക്ക് യൂണിയന്‍ സ്വാഗതസംഘത്തിന്റെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മടക്കത്താനം കാപ്പില്‍ വിശ്വകര്‍മ്മദേവ മണ്ഡപത്തിന് സമീപം നല്‍കിയ സ്വീകരണം താലപ്പൊലിയുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം എത്തിച്ചേരുകയും
തുടര്‍ന്ന് നടന്ന സ്വീകരണ സമ്മേളനത്തില്‍ നൂറുകണക്കിന് വിശ്വകര്‍മ്മജര്‍ പങ്കെടുക്കുകയും ചെയ്തു. സ്വീകരണ സമ്മേളനം വിഎസ്എസ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ കെ.വി ഹരിദാസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ താലൂക്ക് സ്വാഗതസംഘം ചെയര്‍മാന്‍ എ.എന്‍ മുകുന്ദദാസ് അധ്യക്ഷത വഹിച്ചു. വിശ്വകര്‍മ്മ ജന മുന്നേറ്റ യാത്ര ക്യാപ്റ്റന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടിആര്‍ മധു, വൈസ് ക്യാപ്റ്റന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ് തച്ചുവേലില്‍ എന്നിവര്‍ക്ക് ദേവികുളം താലൂക്ക് യൂണിയന്‍ , തൊടുപുഴ താലൂക്ക് യൂണിയന്‍ ,മഹിളസംഘം, യുവജന ഫെഡറേഷന്‍ മറ്റു പോഷക സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.

സംസ്ഥാന പ്രസിഡന്റ് അഡ്വ. ടിആര്‍ മധു,  സംസ്ഥാന ജനറല്‍ സെക്രട്ടറി വിനോദ് തച്ചുവേലില്‍ എന്നിവര്‍ സ്വീകരണത്തിന് മറുപടിപ്രസംഗം നടത്തി. സമ്മേളനത്തില്‍ വിശ്വകര്‍മ്മ സമൂഹം ഇന്ന് അനുഭവിക്കുന്ന അവഗണനയ്ക്കും നീതി നിഷേധത്തിനും എതിരെ വിശ്വകര്‍മ്മജര്‍ സംഘടിക്കേണ്ടതിന്റെ ആവശ്യകതയും വിഎസ് മുന്നോട്ടുവയ്ക്കുന്ന ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളെപ്പറ്റി വിശദമാക്കുകയും ചെയ്തു. സംസ്ഥാന ട്രഷറര്‍ എം.പി ലക്ഷ്മണന്‍ ഓഫീസ് സെക്രട്ടറി പി.റ്റി രംഗനാഥന്‍ അഡ്വ. ബിജോയ് കുമാര്‍ മഹിളാ സംഘം പ്രസിഡന്റ് അംബിക ശശി , വിഎസ് എസ് ജില്ലാ കണ്‍വീനര്‍ ടി.കെ മോഹനന്‍ സംസ്ഥാന ബോര്‍ഡ് മെമ്പര്‍ വി .കെ ബിജുമോന്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.ജി സന്തോഷ് താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.എസ് അജി താലൂക്ക് യൂണിയന്‍ ട്രഷറര്‍ പി. വി ഷാജി, താലൂക്ക് യൂണിയന്‍ ജോയിന്റ് സെക്രട്ടറി ഷീജ സദാനന്ദന്‍ , ദേവികുളം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് മണി സൂര്യനെല്ലി, സെക്രട്ടറി സിജു,ട്രഷറര്‍ ചന്ദ്രബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏപ്രില്‍ 2ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിലും ധര്‍ണ്ണയിലും തൊടുപുഴയിലെ മുഴുവന്‍ വിശ്വകര്‍മ്മജരും പങ്കെടുക്കണമെന്ന് വിഎസ്എസ് ഇടുക്കി ജില്ല സ്വാഗതസംഘം ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!