ChuttuvattomThodupuzha

എ.ബി.സി.ഡി സംഘടനയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വാട്‌സ് ആപ്പ് സംഗമം സംഘടിപ്പിച്ചു

തൊടുപുഴ: സംസ്ഥാനത്തുടനീളമുള്ള ടൂവീലർ മെക്കാനിക്കുകൾക്ക് പുതുനിര വാഹനങ്ങളെക്കുറിച്ചുള്ള അറിവുകളും ഇതുമായി ബന്ധപ്പെട്ട സ്‌പെയർ പാർട്ടുകളും കൈമാറാത്തക്കവിധം രൂപീകരിച്ച വാട്‌സ് ആപ്പ് കൂട്ടായ്മയായ എ.ബി.സി.ഡി സംഘടനയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വാട്‌സ് ആപ്പ് സംഗമം നടത്തി. ബി.എസ്.6 പരിശീലനവും ഒ.ബി.ഡി സ്‌കാനർ പരിചയപ്പെടുത്തലും ഇതോടനുബന്ധിച്ച് നടത്തി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബേബി തൊടുപുഴ സ്വാഗതം പറഞ്ഞു. ജീവൻ എറണാകുളം അധ്യക്ഷത വഹിച്ചു. സണ്ണി വടവാതൂർ മുഖ്യപ്രഭാഷണം നടത്തി. ഷിയാദ് പാലാരിവട്ടം പരിശീലന ക്ലാസ് നയിച്ചു. ചടങ്ങിൽ മുതിർന്ന മെക്കാനിക്കൽ വിദഗ്ദ്ധരെ ആദരിച്ചു. റിങ്കുമോൻ ആലപ്പുഴ, സുനിൽ പത്തനംതിട്ട , ചിന്നൻ കോഴിക്കോട്, അനിൽ കലഞ്ഞൂർ തുടങ്ങിയവർ പ്രസം​ഗിച്ചു.

Related Articles

Back to top button
error: Content is protected !!