ArakkulamObit

സ്റ്റേജ് നിര്‍മ്മാണത്തിനിടെ ഗോവിണിയില്‍ നിന്ന് താഴെ വീണ് യുവാവ് മരിച്ചു

അറക്കുളം : സ്റ്റേജ് നിര്‍മ്മാണത്തിനിടെ ഗോവിണിയില്‍ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. കാഞ്ഞാര്‍ കൈപ്പകവല അമ്പലപ്പറമ്പില്‍ സുബാഷ് (കണ്ണന്‍-45 ) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയില്‍ അറക്കുളം പരവന്‍പറമ്പിലെ കല്ല്യാണാവശ്യത്തിന് പുത്തന്‍പള്ളി പാരീഷ് ഹാളില്‍ സ്റ്റേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഗോവിണിയില്‍ നിന്ന് തെന്നി താഴെക്ക് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ സുബാഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് മരണപ്പെടുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം ചൊവ്വാഴ്ച 3ന് വീട്ടുവളപ്പില്‍. ഭാര്യ സുജി (എറണാകുളം) മക്കള്‍ : ശ്രീലക്ഷ്മി, ശിവ കാര്‍ത്തിക്.

 

Related Articles

Back to top button
error: Content is protected !!